പാലക്കാട്: പാലക്കാട് നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി പാലക്കാട് രൂപതാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഹൗസിലെത്തി രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തുമായി കൂടിക്കാഴ്ച നടത്തി.
‘ക്രിസ്ത്യന്‍ മൂല്യങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കണമെന്ന ഉദ്ദേശത്തോട് കൂടി വന്നതാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരുന്നു ഇരുവരും നടത്തിയത്. അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബിഷപ്പ് സഭയുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും ശ്രീധരന് ഉണ്ടാകുമെന്നാണ് മാനത്തോടത്ത് പ്രതികരിച്ചത്.
അഴിമതി പുരളാത്ത മെട്രോമാനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്വാഭാവികമായും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും അനുഗ്രഹവുമുണ്ടെന്നാണ് ജേക്കബ് മാനത്തോടത്ത് പറഞ്ഞത്.
പാലക്കാടിനെ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച നഗരമാക്കി മാറ്റുമെന്നാണ് ഇ. ശ്രീധരന്‍ നേരത്തെ പറഞ്ഞത്. പാര്‍ട്ടിയല്ല, വികസനമാണ് തന്റെ ലക്ഷ്യമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക