ന്യൂദല്‍ഹി: ബീഫ് നിരോധനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങി പോയി പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്. ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ലോണ്ടറിക്ക് നല്കിയ അഭിമുഖത്തിനിടെയാണ് ശ്രീധരന് ഇറങ്ങിപോയത്.
അനാവശ്യ ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നതെന്ന് പറഞ്ഞാണ് ശ്രീധരന്റെ നടപടി. അഭിമുഖത്തിന്റെ ചെറിയഭാഗം ന്യൂസ്ലോണ്ടറി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി നേതാവ് കെ സുരേന്ദ്രനടക്കെതിരായ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ഇ. ശ്രീധരനെ പ്രകോപിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമാണ് ശ്രീധരന് മറുപടി പറഞ്ഞത്.
ഒരു വ്യക്തിയെയോ ഒരു പാര്‍ട്ടിയെയോ മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് മോശമാണെന്നും ശരിയായ നടപടിയല്ല എന്നായിരുന്നു ശ്രീധരന്റെ മറുപടി.
എന്നാല്‍ ബീഫ് നിരോധന വിഷയത്തില്‍ ഉത്തര മേഖലയിലെയും ദക്ഷിണ മേഖലയിലെയും ബി.ജെ.പി നേതാക്കള്‍ എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ വേണ്ടിയാണ് ചോദിച്ചതെന്ന് മാധ്യമപ്രവര്‍ത്തക പറയുമ്പോള്‍ ഈ വിഷയത്തില്‍ ഒരു വിധി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു ശ്രീധരന് മറുപടി പറഞ്ഞത്.
കെ സുരേന്ദ്രനെതിരായ 250ഓളം വരുന്ന കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരെ വന്ന കേസുകളെക്കാള്‍ പ്രധാനമാണ് ഈ കേസുകള്‍ എന്ന് കരുതുന്നുണ്ടോ എന്നും ശ്രീധരന് ചോദിച്ചു.
ലവ് ജിഹാദ് നിയമനിര്‍മാണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയില്ലെന്നും ശ്രീധരന് പറഞ്ഞു. ലവ് ജിഹാദ് നടപ്പാക്കിയില്ലെങ്കില്‍ കേരളം ഒരു മിനി സിറിയ ആകുമെന്ന് പറഞ്ഞതിനെ സംബന്ധിച്ചായിരുന്നു ശ്രീധരനോട് മാധ്യമപ്രവര്‍ത്തക ചോദിച്ചത്.
നിങ്ങള്‍ വീണ്ടും വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന് മറുപടിയായി റഞ്ഞു.
ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് പറയുന്ന മാധ്യമപ്രവര്‍ത്തകയോട് നമുക്ക് ഇത് നിര്‍ത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരന്.
‘എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരുവ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്’, എന്ന് ചോദിക്കുന്ന ശ്രീധരന് കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: E Sreedharan Walked out from Newslaundry interview when asked about love jihad and beef ban