| Monday, 8th March 2021, 11:25 am

നിഷ്പക്ഷതയില്ലാതായി, ഇ. ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ നിന്ന് മാറ്റി; പകരം സഞ്ജുവിന്‍റെയും ചിത്രയുടെയും ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയി പ്രഖ്യാപിച്ചിരുന്ന ഇ ശ്രീധരനെ മാറ്റി. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഐക്കണ്‍ സ്ഥാനത്ത് നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ നിന്നും ശ്രീധരനെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരനും ഗായിക കെ.എസ് ചിത്രയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍.

നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു കമ്മീഷന്റെ തീരുമാനം. എന്നാല്‍ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ നിഷ്പക്ഷതയില്ലാതായി.

ഇതോടെയാണ് പോസ്റ്ററുകളില്‍ നിന്നും ഇ.ശ്രീധരന്റെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: E. Sreedharan removed from Election Commission poster, Sanju Samson Become news election icon

We use cookies to give you the best possible experience. Learn more