| Wednesday, 14th June 2017, 2:28 pm

കേന്ദ്രം തന്നെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല; തനിക്കു പരാതിയില്ലെന്നും ഇ. ശ്രീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പരാതിയില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കേന്ദ്രത്തിന്റെ പട്ടികയില്‍ ഇല്ലാത്തതില്‍ അസ്വാഭാവികതയില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കൊച്ചി മെട്രോ ഉദഘാടന വേദിയിലുണ്ടാവേണ്ടവരുടെ പട്ടികയില്‍ നിന്നും പട്ടികയില്‍ നിന്നും ഇ. ശ്രീധരന്‍ അടക്കമുള്ളവരെ ഒഴിവാക്കിയിരുന്നു. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരുള്‍പ്പെട്ട 13 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. എന്നാല്‍ നാലുപേരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പി.എം.ഒ പുറത്തുവിട്ടിരിക്കുന്നത്.


Must Read: ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍


പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം എന്നിവര്‍ മാത്രമാണ് പി.എം.ഒ പുറത്തുവിട്ട പട്ടികയിലുള്ളത്.

കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച ഇ. ശ്രീധരനെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more