പാലക്കാട്: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡി.എം.ആര്‍.സി മുന്‍ എം.ഡിയും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരന്‍. പാലക്കാടിനെ രണ്ട് വര്‍ഷം കൊണ്ട് മികച്ച നഗരമാക്കി മാറ്റുമെന്നാണ് ശ്രീധരന്‍ പറഞ്ഞിരിക്കുന്നത്.
പാലക്കാടിനെ രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച നഗരമാക്കുമെന്നും അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയിലെ തന്ന മികച്ച നഗരമാക്കുമെന്നുമാണ് ഇ. ശ്രീധരന്‍ പറഞ്ഞത്.
‘വികസനമാണ് എന്റെ പ്രചരണായുധം. വ്യവസായം കൊണ്ടു വരിക. വ്യവസായങ്ങളില്ലാതെ ജോലി ലഭിക്കില്ല. വിവാദ വിഷയങ്ങളിലൊന്നും ഇടപെടില്ല. ഞാന്‍ രാഷ്ട്രീയത്തിലേക്കല്ല, വികസനത്തിലേക്കാണ് പോകുന്നത്. പാലക്കാട് നഗരത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മികച്ച നഗരവും അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച നഗരവുമാക്കി മാറ്റും,’ ഇ. ശ്രീധരന്‍ പറഞ്ഞു.
നല്ല ആത്മ വിശ്വാസമുണ്ട്. അട്ടിമറിയെക്കുറിച്ചൊന്നും അറിയില്ല, പക്ഷെ പാലക്കാട് താന്‍ വിജയിക്കും. ബി.ജെ.പിയുടെ കയ്യിലുള്ള പാലക്കാട് മുന്‍സിപാലിറ്റി അവിടെ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി 114 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് സൂചന.
സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും കുമ്മനം രാജശേഖരന്‍ നേമത്തും മത്സരിക്കും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി. കെ പത്മനാഭന്‍ മത്സരിക്കാനാണ് സാധ്യത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക