തിരുവനന്തപുരം: ബി.ജെ.പിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ലെന്ന് ഇ. ശ്രീധരന്‍. തന്റെ പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയല്ല. അവര്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. ദേശത്തെ സ്നേഹിക്കുന്നത് വര്‍ഗീയതയല്ല’, ശ്രീധരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി എങ്ങനെയെങ്കിലും ഉയര്‍ത്തണമെന്നതില്‍ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ ബി.ജെ.പിക്ക് രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല’, ശ്രീധരന്‍ പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
‘ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതുകൊണ്ട് ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഒറ്റ സംഗതി മതി കൂടുതല്‍ ആളുകള്‍ ബി.ജെ.പിയിലേക്ക് വരും. കൂടുതല്‍ വോട്ട് ലഭിക്കും’, ഇ.ശ്രീധരന്‍ പറഞ്ഞു.
താന്‍ വളരെ കാലമായി ബി.ജെ.പി അനുഭാവിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ടി വരുമെന്നും പ്രകടനപത്രികയിലേക്ക് വേണ്ട തന്റെ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്ന് ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഫെബ്രുവരി 21ന് കാസര്‍ഗോഡാണ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക