കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.എസിയും ഉണ്ടാകില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള നിര്‍മാണത്തിന് കെ.എം.ആര്‍.എല്‍ പൂര്‍ണ പര്യാപ്തമായി കഴിഞ്ഞെന്നും രണ്ടാം ഘട്ടം കെ.എം.ആര്‍.എല്‍ തന്നെ ചെയ്യുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു. തന്റേയും ഡി.എം.ആര്‍.സിയുടേയും ആവശ്യം ഇനി വരുന്നില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
Dont Miss തലവെട്ടുമെന്ന പ്രസ്താവന: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്
തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കരുത്. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. അദ്ദേഹത്തിന്റെ സുരക്ഷാ ഏജന്‍സി തീരുമാനിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ നടക്കണം. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചി മെട്രോ പൂര്‍ണ സജ്ജമാണെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു.
തന്നെ ക്ഷണിക്കേണ്ട സാഹചര്യമില്ല. താന്‍ കൊച്ചി മെട്രോയുടെ ഭഗാമാണ്. കൊച്ചി മെട്രോയിലെ ഒരു തൊഴിലാളിയാണ് താന്‍. മലയാളികള്‍ ഉത്സവമാക്കേണ്ട ചടങ്ങാണ് ഇത്. അതുകൊണ്ട് തന്നെ ഇതില്‍ വിവാദമുണ്ടാക്കരുത്.
കൊച്ചി മെട്രോ പദ്ധതിക്കിടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആനന്ദത്തോടെയാണ് മടങ്ങുന്നത്. ക്ഷണിച്ചില്ലെങ്കിലും ഉദ്ഘാടന ചടങ്ങ് കാണാന്‍ താനുണ്ടാകുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു.
മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍
പാലാരിവട്ടത്ത് എത്തിയതായിരുന്നു ഇ.ശ്രീധരന്‍
പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത് പാലാരിവട്ടത്താണ്. കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന മുഴുവന്‍ ദൂരവും ശ്രീധരന്‍ വിശദമായി പരിശോധിച്ചു.
അതേസമയം, ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.