തിരുവനന്തപുരം: കോണ്‍ഗ്രസിന് മുസം ലീഗിനെ അവിശ്വാസമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് എന്ത് ചെയ്യുന്നു എവിടെ പോകുന്നു എന്ന് അന്വേഷിച്ച് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് ലീഗ് നേതാവിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നതെന്നും ഇത് കോണ്‍ഗ്രസിന്റെ ദുര്‍ബലതയാണ് കാണിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
‘സി.പി.ഐ.എമ്മിന് ദൂര്‍ബലത ഇല്ല, 91 ല്‍ നിന്ന് 99 ല്‍ എത്തി. കേരള രാഷ്ടീയമാകെ ഇടത് മുന്നണിയ്ക്ക് അനുകൂലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലനില്‍ക്കണം ഇനിയും വരണമെന്നും ആഗഹിക്കുന്ന ജനങ്ങളാണ് ഉള്ളത്. ഇത്തരം ഒരു ആഗ്രഹം ജനങ്ങളില്‍ ഉണ്ടാകുമ്പോള്‍ അത് സ്വാഭാവികമായും മുസ് ലിം ലീഗിലും ഉണ്ടാകാം’ ജയരാജന്‍ പറഞ്ഞു.
content highlight : E.P Jayaran statement on muslim League issue