ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും
Kerala News
ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 2:39 pm

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. എ. വിജയരാഘവന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി പരിഗണിച്ചത്.

പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആകുമെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഇ.പി. ജയരാജനെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എസ്. രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേയ്ക്ക് എ. വിജയരാഘവനെ പരിഗണിച്ചതോടെ ഈ കണക്കുകൂട്ടല്‍ തെറ്റിയത്.

ഈ സാഹചര്യത്തിലാണ് എ. വിജയരാഘവനു പകരം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ഇ.പി. ജയരാജനെ പാര്‍ട്ടി പരിഗണിച്ചത്. ജയരാജനൊപ്പം എ.കെ. ബാലന്റെ പേരും പാര്‍ട്ടി പരിഗണിനയിലുണ്ടായിരുന്നു.

മുമ്പ് വി.എസ്. അച്യുതാനന്ദന്‍ എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന കാലത്ത് പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാല്‍ എ. വിജയരാഘവന് ദല്‍ഹിയില്‍ മറ്റു ചുമതലകളുള്ളതിനാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം ജയരാജന് നല്‍കുന്നത്.