[]തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി ചാക്ക് രാധാകൃഷ്ണനാണ് വില്‍ക്കുന്നതെന്നറിഞ്ഞിരുന്നില്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍
ഡാനിഷ് ചാക്കോയ്ക്കാണ് ഭൂമി വിറ്റത്. ഭൂമി ഇടപാടില്‍ ചാക്ക് രാധാകൃഷ്ണന്റെ പങ്ക് അറിഞ്ഞിരുന്നില്ല.
ഇനി ചാക്ക് രാധാകൃഷ്ണനാണ് ഭൂമി വിറ്റിരുന്നെങ്കില്‍ കൂടി അതില്‍ തെറ്റില്ല. ഭൂമിയിടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ല. ദേശാഭിമാനിയുടെ ഭൂമി വിറ്റത് പരസ്യം ചെയ്തതിന് ശേഷമാണ്.
ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ പിന്തുണ തനിക്കുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.
ദേശാഭിമാനിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ കെട്ടിടവും സ്ഥലവും വില്‍ക്കുന്നത്. പുതിയ കെട്ടിടം ഇപ്പോള്‍ നില്‍ക്കുന്നത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണുന്ന ഇടത്താണ്.
ജനങ്ങളുടെ സഹകരണത്തോടെയും പഴയ സ്ഥലവും കെട്ടിടവും വിറ്റ പണം കൊണ്ടുമാണ് പുതിയ സ്ഥലം വാങ്ങുന്നത്. 60 സെന്റ് സ്ഥലമാണ് ഇവിടെ വാങ്ങുന്നത്. ഒരു സെന്റിന് 7 ലക്ഷം രൂപയായിരുന്നു.
ദേശാഭിമാനി പരസ്യം ചെയ്തത് പ്രകാരം നിരവധി ആളുകള്‍ സ്ഥലം വാങ്ങാനായി വന്നു. ഏജന്റുമാര്‍ വന്നിരുന്നെങ്കിലും നേരിട്ടുള്ള ഇടപാടിനാണ് താത്പര്യമെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു.
അതിന് ശേഷമാണ് കോട്ടയത്തെ തിരുവല്ലക്കാരനായ ഡാനിഷ് ചാക്കോ വരുന്നത്. അദ്ദേഹം വര്‍ഷങ്ങളായി കോയമ്പത്തൂരില്‍ ബിസിനസ് ചെയ്യുകയാണ്. ഭൂമി ഇടപാടും അദ്ദേഹത്തിന്റെ തൊഴിലാണെന്ന് പറഞ്ഞു.
ഞങ്ങള്‍ ഉദ്ദേശിക്കുന്ന വില തരാന്‍ അദ്ദേഹം തയ്യാറായിരുന്നു. അങ്ങിനെയാണ് ഈ ഇടപാട് നടക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവുമാണ് രാധാകൃഷ്ണന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഇടപാടുകള്‍ നടന്നത്.
രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ് ചാക്കോ എന്നയാളാണ് രാധാകൃഷ്ണന് വേണ്ടി ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടവും ഭൂമിയും വാങ്ങിയിരിക്കുന്നത് എന്നാണ് രേഖകള്‍ കാണിക്കുന്നത്.
മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ പക്കല്‍ നിന്ന് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്.
രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനായ ഡിനീഷ് .കെ.ചാക്കോയെ മൂന്ന് ദിവസത്തേക്ക് ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ആക്കിയ ശേഷമാണ് ഭൂമി കൈമാറ്റ രേഖകളില്‍ ഒപ്പു വച്ചതെന്നാണ് കണ്ടെത്തല്‍.
ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് എന്ന സ്ഥാപനം കമ്പനി രജിസ്ട്രാര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖകളില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയാണ്.
ജൂലൈ ആറിന് രാധാകൃഷ്ണന്‍ ഡയറക്ടര്‍ സ്ഥാനം രാജി വെക്കുന്നു. ശേഷം ജൂലൈ 17ന് കമ്പനി സമര്‍പ്പിച്ച രേഖയിലാണ് ചാനിഷ്.കെ.ചാക്കോ ഡയറക്ടറാണെന്ന് വ്യക്തമാവുന്നത്.
ഇതേ ദിവസം തന്നെയാണ് ദേശാഭിമാനിയുമായി ഭൂമിയിടപാട് നടക്കുന്നതും. ഇതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ ഫോറം 32ല്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.എം രാധാകൃഷ്ണന്‍ തന്നെയായി.