| Wednesday, 22nd July 2020, 6:29 pm

പാലത്തായി പീഡനക്കേസ്; ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റണം; മുഖ്യമന്ത്രിയോട് ആവശ്യവുമായി ഇമെയില്‍ ക്യാംമ്പയിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ അട്ടിമറി ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്ന ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമലയില്‍ നിന്നും മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഇമെയില്‍ ക്യാമ്പയിന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് കൂട്ടമായി ഈ ആവശ്യവുമായി നിവേദനം എത്തുന്നത്.  ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഐ.ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്നും മാറ്റമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട് ഇതിനു പിന്നാലെയാണ് ഇതേ ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.

കോടതിയുടെ പരിഗണനയിലുള്ള പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വ്യക്തമായി ഐഡന്റിറ്റി പോലും മനസ്സിലാകാത്ത ഒരാളുമായി ഫോണിലൂടെ കൈമാറിയതും ഫോണ്‍ സംഭാഷണത്തില്‍ ഇരയെയും സാക്ഷികളെയും തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു.

‘പ്രസ്തുത ഫോണ്‍ സംഭാഷണത്തില്‍ ഇരയെയും സാക്ഷിയെയും തിരിച്ചറിയുന്ന രീതിയിലുള്ള വിവരങ്ങളും കേസിന്റെ നാള്‍ വഴികളും മജിസ്‌ട്രേറ്റിന് മുന്‍പാകെ ഇര നല്‍കിയ രഹസ്യ മൊഴിയും അടക്കം വ്യക്തമായി വിവരിക്കുന്നതാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഒരു ബാലിക ക്രരൂരമായ പീഡനത്തിരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുള്ള കേസിലെ ഇത്രയും സുപ്രധാന വിവരങ്ങള്‍ പുറത്തു വിടുന്നത് കേസിനെ ദുര്‍ബലപ്പെടുത്തുന്നതും പ്രതിക്ക് സഹായകമാവുന്നതും പൊലിസ് സംവിധാനത്തോടുള്ള പൊതു സമൂഹത്തിന്റെ വിശ്വാസത്യക്ക് കോച്ചം വരുത്തുന്നുതുമാണ്,’ മുഖ്യമന്ത്രിക്കയച്ച മെയിലുകളില്‍ പറയുന്നു.

പോക്‌സോ നിയമത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഐ.ജി ശ്രീജിത്ത് നടത്തിയിരിക്കുന്നതെന്നും ഗുരുതരമായ കൃത്യവിലോപം നടത്തിയ ഈ ഉദ്യോഗസ്ഥനെ എത്രയും പെട്ടന്ന് അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഇവര്‍ ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more