സത്യമംഗലം കാടുകളെ അടക്കിവാണ വീരപ്പന്റെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സീരീസ് രൂപത്തില്‍ എത്തുന്ന ജീവിത കഥ നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ആണ്.
വീരപ്പനെ വധിക്കുന്നതിന് നേതൃത്വം നല്‍കിയ ഐ.പി.എസ് ഓഫീസര്‍ വിജയകുമാര്‍ എഴുതിയ ‘Chasing The Brigand’ എന്ന പുസ്തകത്തിനെ ആസ്പദമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്.
പുസ്തകത്തെ അധികരിച്ചോ, കഥാപാത്രങ്ങളോ, ആഖ്യാനമോ പശ്ചാത്തലമാക്കി സിനിമ, സീരീസ് എന്നിവ പുറത്തിറക്കിയാല്‍ നിയമപരമായി നേരിടുമെന്നും മുഴുവന്‍ അവകാശവും തങ്ങള്‍ക്കായിരിക്കുമെന്നും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
വെബ് സീരീസിന്റെ ചിത്രീകരണം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ ആരംഭിക്കുമെന്നും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
എ.എം ആര്‍ രമേശ് സംവിധാനം ചെയ്ത വനയുദ്ധം വീരപ്പന്‍ തട്ടിക്കൊണ്ടു പോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകന്‍ ശിവ് രാജ് കുമാര്‍ നായകനായ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കില്ലിങ് വീരപ്പ എന്നീ സിനിമകള്‍ വീരപ്പന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങിയിരുന്നു.