| Tuesday, 10th July 2018, 8:38 pm

ഇ - സിഗററ്റുകളും മറ്റു സിഗററ്റുകളെപ്പോലെ അപകടകാരികള്‍ തന്നെ; ഹൃദ്രോഗങ്ങളുണ്ടാക്കുമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിക്കോട്ടിന്‍ ചേര്‍ത്തുപയോഗിക്കുന്ന ഇ – സിഗററ്റുകളും സാധാരണ സിഗററ്റും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ശരീരത്തിലുണ്ടാക്കുന്നത് ഒരേ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ. ഹൃദയധമനികള്‍ക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതില്‍ സാധാരണ സിഗററ്റുകളെപ്പോലെ അപകടകാരികളാണ് ഇ – സിഗററ്റുകളും.

നിക്കോട്ടിനില്ലാത്ത ഇ – സിഗററ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ രണ്ടും ഒരുപോലെ രക്തസമ്മര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നവയാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നിക്കോട്ടിന്‍ ചേര്‍ത്ത ഇ – സിഗററ്റ് ഉപയോഗിച്ച ഒരാളുടെ രക്തസമ്മര്‍ദം 45 മിനിറ്റോളം വളരെ ഉയര്‍ന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ സിഗററ്റ് ഉപയോഗിച്ച ആളില്‍ ഇത് പതിനഞ്ച് മിനിറ്റികളായിരുന്നു ഉയര്‍ന്ന രീതിയില്‍ തുടര്‍ന്നത്.

ALSO READ: ‘കൊച്ചടൈയാന്‍’ പണമിടപാട് കേസ്; രജനീകാന്തിന്റെ ഭാര്യ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ഹൃദയമിടിപ്പിലുണ്ടായ വര്‍ദ്ധനയുടെ കാര്യത്തിലും ഇ – സിഗററ്റുകളാണ് സാധാരണ സിഗററ്റുകളേക്കാള്‍ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പഠനത്തില്‍ കണ്ടെത്തി. ഇ – സിഗററ്റ് ഉപയോഗിച്ചവരില്‍ ഹൃദയമിടിപ്പ് 45 മിനിറ്റോളം ഉയര്‍ന്ന രീതിയില്‍ തുടര്‍ന്നപ്പോള്‍ സിഗററ്റ് വലിച്ചവരില്‍ ഇത് 30 മിനിറ്റോളമാണ് തുടര്‍ന്നത്.

നിക്കോട്ടിനില്ലാത്ത ഇ-സിഗററ്റുകള്‍ ഉപയോഗിച്ചവരില്‍ ഇത്തരത്തിലുള്ള ഹൃദയമിടിപ്പ് വര്‍ദ്ധനയോ ഉയര്‍ന്ന രക്തസമ്മര്‍ദമോ ഉണ്ടായില്ലെന്നും പഠനത്തില്‍ കണ്ടെത്തിയതായി വസ്‌കുലാര്‍ മെഡിസിന്‍ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.

ALSO READ: ‘ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ’; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ

ഇ – സിഗററ്റുകള്‍ സൃഷ്ടിക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് ഇതില്‍ മണത്തിനും രുചിയ്ക്കുമായി ചേര്‍ക്കുന്ന രാസവസ്തുക്കളാണ്. ഇവ പുകയില സിഗററ്റുകളില്‍ ഉപയോഗിക്കുന്ന അതേ രാസവസ്തുക്കള്‍ തന്നെയായതിനാല്‍ ശ്വാസകോശത്തിന് ഹാനീകരമാണ്.

യു.എസിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയാണ് വിവിധ തരം സിഗററ്റുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനം നടത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more