തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിലെ ശരിതെറ്റുകള്‍ ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെയന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍.
മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരം തന്നെയാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
Dont Miss ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല: മുഖ്യമന്ത്രി
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. വ്യക്തികളോടല്ല ചില നിലപാടുകളോടാണ് തങ്ങളുടെ എതിര്‍പ്പെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉപാധികളോടെയുള്ള രാജി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഓരോ പാര്‍ട്ടിക്കും ഓരോ അഭിപ്രായം ഉണ്ടാകും. അതിനനുസരിച്ചാണ് തീരുമാനം വരുക. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയെ ഭയമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ പ്രശ്‌നമൊന്നും ഇവിടെയുണ്ടായില്ലെന്നും സി.പി.ഐയുടെ തന്നെ മറ്റൊരു മന്ത്രിയായ വി.എസ് സുനില്‍കുമാറും പ്രതികരിച്ചു.