1974 ഏപ്രില്‍ 19ന് എം.പിയായിരുന്ന ജുഞ്ചര്‍ പാല്‍ സോറിന്‍ മരിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ബജറ്റ് മാറ്റിവെച്ച കാര്യമായിരുന്നു മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 1974ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 28നാണ് അവതരിപ്പിച്ചതെന്നും പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു.
ന്യൂദല്‍ഹി: എം.പിമാര്‍ മരിച്ച ഘട്ടത്തില്‍ മുമ്പും ബജറ്റ് അവതരണം നടന്നിട്ടുണ്ടെന്ന സംഘപരിവാര്‍ പ്രചരണത്തിന്റെ മുനയൊടിയുന്നു. ഇ. അഹമ്മദ് മരിച്ചിട്ടും ബജറ്റ് അവതരണം നീട്ടാതിരുന്നതിനെ ന്യായീകരിക്കാന്‍ സംഘപരിവാര്‍ പറഞ്ഞ ന്യായവാദം 1974ലും 1954ലും എം.പിമാര്‍ മരിച്ചവേളയിലും ബജറ്റ് അവതരിപ്പിച്ച ചരിത്രമുണ്ടെന്നതായിരുന്നു. എന്നാല്‍ ഈ പ്രചരണത്തെ ചോദ്യം ചെയ്തുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ദ ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകനായ പ്രവീണ്‍.
മന്ത്രിയായിരുന്ന എം.പി റാണ മരിച്ചിട്ടും 1974 ആഗസ്റ്റ് 31ന് റെയില്‍വേ ബജറ്റ് അവതരണം നടന്നിരുന്നു എന്നാണ് സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയ ഒരു കാരണം. എന്നാല്‍ റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന രേഖകള്‍ പ്രകാരം 1954ല്‍ ഫെബ്രുവരി 19നായിരുന്നു റെയില്‍വേ ബജറ്റെന്ന് റെയില്‍വേ ബജറ്റിന്റെ പി.ഡി.എഫ് സഹിതം പ്രവീണ്‍ ചൂണ്ടിക്കാട്ടുന്നത്.
1974 ഏപ്രില്‍ 19ന് എം.പിയായിരുന്ന ജുഞ്ചര്‍ പാല്‍ സോറിന്‍ മരിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ബജറ്റ് മാറ്റിവെച്ച കാര്യമായിരുന്നു മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 1974ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 28നാണ് അവതരിപ്പിച്ചതെന്നും പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു.
ബജറ്റ് നീട്ടിവെക്കാതിരിക്കുന്നതിന് സര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ
” 1974 ആഗസ്റ്റ് 31ന് മന്ത്രിയായിരുന്ന എം.ബി റാണ മരണപ്പെട്ടപ്പോള്‍ അന്നത്തെ സ്പീക്കറായിരുന്ന ജി.എസ് ധില്ലോണ്‍ ബജറ്റവതരണവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. രണ്ടാമതായി 1954 ഏപ്രില്‍ 19ന് റെയില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം സിറ്റിങ് എം.പിയായിരുന്ന ജുഞ്ചര്‍ പാല്‍ സോറിന്‍ മരണപ്പെട്ടപ്പോള്‍ സഭാ നടപടികള്‍ സ്വാഭാവികമായി തന്നെ നടന്നുവെന്നായിരുന്നു.
പ്രവീണ്‍
ഈ രണ്ട് അവസരങ്ങളിലും ലോക്‌സഭ രാവിലെ ചേര്‍ന്ന് കുറഞ്ഞ മണിക്കൂറിലേക്ക് പിരിയുകയും തുടര്‍ന്ന് വൈകുന്നേരം ബജറ്റ് അവതരിപ്പിച്ചെന്നുമാണ്.”
പാര്‍ലമെന്റിനകത്ത് കുഴഞ്ഞു വീണ് മരിച്ച ഇ. അഹമ്മദിനോട് അനാദരവ് കാണിച്ച് ബജറ്റ് അവതരിപ്പിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. മുമ്പും ഇത്തരം ഘട്ടങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നുവെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.
ബജറ്റുകളുടെ പി.ഡി.എഫ്