| Saturday, 24th May 2014, 2:49 pm

അവസരം കിട്ടിയാല്‍ മോദി സര്‍ക്കാറിനെ താഴെയിറക്കും: ഇ അഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മലപ്പുറം: അവസരം കിട്ടിയാല്‍ മോദി സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഇ. അഹമ്മദ്. യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

മോദി സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ ശക്തമായ ശബ്ദമുയര്‍ത്തുമെന്നും അഹമ്മദ് പറഞ്ഞു.

നരേന്ദ്ര മോദിയോട് തൊട്ടുകൂടായ്മയില്ലെന്നും വ്യക്തിയായല്ല പ്രധാനമന്ത്രിയായാണ് മോദിയെ കാണുകയെന്നും അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. മോദി സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കിയാണ് നിലപാട് എടുക്കുകയെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ദല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കുവേ അദ്ദേഹം പറഞ്ഞിരുന്നു.

543 അംഗങ്ങളുള്ള ലോക്‌സഭയില്‍ ലീഗിന് രണ്ട് എം.പിമാരാണുള്ളത്.

We use cookies to give you the best possible experience. Learn more