ബോസ്റ്റണ്‍ ബോംബാക്രമണം: സോക്കര്‍ സര്‍നേവ് കുറ്റക്കാരനെന്ന് കോടതി വിധി
Daily News
ബോസ്റ്റണ്‍ ബോംബാക്രമണം: സോക്കര്‍ സര്‍നേവ് കുറ്റക്കാരനെന്ന് കോടതി വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2015, 9:12 am

sernev
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിനിടെ ഭീകരാക്രമണം നടത്തിയ കേസില്‍ സോക്കര്‍ സര്‍നേവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മുപ്പതോളം കുറ്റങ്ങളായിരുന്നു സര്‍നേവിനെതിരെ ആരോപിക്കപ്പെട്ടിരുന്നത് ഇവയിലെല്ലാം അദ്ദേഹത്തിനെതിരെ കോടതി വിധി പറഞ്ഞു. വധശിക്ഷയോ, ജീവപര്യന്തമോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

2013ലായിരുന്നു ബോസ്റ്റണില്‍  മാരത്തണിനിടെ സ്‌ഫോടനം നടന്നിരുന്നത്. ഇതില്‍ 3 പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍നേവും സഹോദരനായ തമേര്‍ലാന്‍ സര്‍നേവും ചേര്‍ന്നായിരുന്നു സ്‌ഫോടനം നടത്തിയിരുന്നത്.

ഇരുവരും ചേര്‍ന്ന് ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ് ലൈനിനു സമീപം ബോംബ് സ്ഥാപിക്കുകയായിരുന്നു. പ്രഷര്‍ കുക്കര്‍ ബോംബായിരുന്നു ഇവര്‍ സ്ഥാപിച്ചിരുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാളുടെ സഹോദരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.