| Tuesday, 13th November 2018, 10:42 am

നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

തുടര്‍നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.

കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.


ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ഒരു വിഭാഗം വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റി; ആ അകല്‍ച്ച താത്കാലികം മാത്രമെന്നും മുഖ്യമന്ത്രി


നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു.

കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമായിരുന്നു അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

എന്നാല്‍ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാര്‍ നിബന്ധന വെച്ചിരുന്നു. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരുന്നത്. താനുള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ നെയ്യാറ്റിന്‍കരയിലുണ്ട്. അതിനാല്‍ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലായിരുന്നു ഹരികുമാര്‍ നിബന്ധന വെച്ചത്.

We use cookies to give you the best possible experience. Learn more