| Sunday, 16th February 2020, 3:24 pm

സി.എ.എയ്‌ക്കെതിരെ മഹാരാഷ്ട്രയില്‍ ഡി.വൈ.എഫ്.ഐ മാര്‍ച്ച്; റിയാസടക്കമുള്ള നേതാക്കള്‍ തടവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:പൗരത്വ നിയമത്തിനെതിരെ മഹാരാഷ്ട്രയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച് തടയാന്‍പൊലീസിന്റെ ശ്രമം. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും മുംബൈയിലെ ചൈത്യഭൂമിയിലേക്ക് ആരംഭിക്കുന്ന യൂത്ത് മാര്‍ച്ചാണ് മഹാരാഷ്ട്ര പൊലീസ് തടയാന്‍ ശ്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായെത്തിയ കിസാന്‍സഭാ ദേശീയപ്രസിഡണ്ട് അശോക് ധവ്ളെ ഉള്‍പ്പെടെയുള്ള നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് മാര്‍ച്ച് നടക്കാതിരിക്കണമെങ്കില്‍ കേരളത്തിലെപ്പോലെ മഹാരാഷ്ട്രയിലും എന്‍.പി.ആര്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലും യു.പി.-കര്‍ണ്ണാടക മാതൃകയില്‍ സമരങ്ങള്‍ അടിച്ചമര്‍ത്താനാരംഭിക്കുന്നതാണ് തെളിഞ്ഞുവരുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

സി.എ.എ- എന്‍.ആര്‍.സി-എന്‍.പി.ആര്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണം, മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more