തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ.ടി. ജയേഷ്, വടക്കെ വീട്ടില്‍ വി.വി. ശ്രീകാന്ത്, പുതിയപുരയില്‍ പി.പി. ജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി. അനില്‍കുമാര്‍, പുതിയ പുരയില്‍ പി.പി. രാജേഷ്, ചാക്കുള്ള പറമ്പില്‍ സി.പി . രഞ്ജിത്ത്, വടക്കെവീട്ടില്‍ വി.വി. ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി.വി. ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.
302ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവാണ് പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ പിഴയും പ്രതികള്‍ കോടതിയില്‍ ഒടുക്കണം.
10 പരായിരുന്നു കേസില്‍ പ്രതികളായുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതിയായിരുന്ന കോത്തല താഴത്ത് വീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
കൊലപാതകം നടന്ന് പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. 2005ലാണ് കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തുവെച്ച് 2005 ഒക്ടോബറിലാണ് കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റിജിത്തിനെ പത്ത് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഒപ്പം കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് (ജനുവരി മൂന്ന്) കേസിലെ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ജില്ലാ ജഡ്ജി റൂബി.കെ.ജോസാണ് വിധി പ്രസ്താവിച്ചത്.
Content Highlight: DYFI worker Rijith murder case; Nine accused RSS workers get life imprisonment