കോഴിക്കോട്: ശിവസേന പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി അദ്ധേഹം സന്നദ്ധമാവുമെങ്കില്‍ കേരളത്തില്‍ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പി
ഗുലാം അലിക്ക് മുംബൈയില്‍ പാടാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂക്കിന് ചുവടെ ദല്‍ഹിയിലെ പരിപാടിയും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. ഇനി മോദിക്ക് എന്താണ് പറയാനുള്ളതെന്നും എം.ബി രാജേഷ് എം.പി ചോദിച്ചു. മോദിയുടെ കാപട്യവും ഇരട്ടത്താപ്പുമാണ് ഗുലാം അലിക്ക് മുംബൈയിലെ പരിപാടി ഉപേക്ഷിക്കേണ്ടി വന്നതിലൂടെ വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവസേനയുടെ നേതൃത്വത്തില്‍ ഗുലാം അലിയുടെ പരിപാടി തടഞ്ഞതിനെതിരെ കലാകാരന്‍മാരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും മതനിരപേക്ഷ ശക്തികളുമായും യോജിച്ച് ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കുമെന്നും എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും രാജേഷ് എഫ്.ബി പോസ്റ്റിലൂടെ പറഞ്ഞു.