'വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാമെന്ന ഉത്തരവ് യുവജനവിരുദ്ധം'
Kerala News
'വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാമെന്ന ഉത്തരവ് യുവജനവിരുദ്ധം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2023, 3:49 pm

തിരുവനന്തപുരം: 70 വയസ് വരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് 09.09.2023ന് ഇറക്കിയ ഉത്തരവിലെ ചില നിര്‍ദേശങ്ങള്‍ യുവജന വിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

‘ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനുവേണ്ടി പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനില്‍ക്കുമ്പോഴാണ് റിട്ടയര്‍ ചെയ്ത അധ്യാപകരെ തന്നെ വീണ്ടും ഗസ്റ്റ് അധ്യാപക തസ്തികയില്‍ നിയമിക്കാം എന്ന് പറയുന്നത്.

ഇത് യുവജനങ്ങളുടെ താല്‍ക്കാലിക തൊഴില്‍ എന്ന പ്രതീക്ഷയെ പോലും മങ്ങലേല്‍പ്പിക്കുന്നതാണ്. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിക്കണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.