അഹമ്മദാബാദ്: ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. സഞ്ജീവ് ഭട്ടിന്റെ നീതിക്കായുള്ള പോരാട്ടത്തില്‍ പിന്തുണയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പ്രീതിശേഖറും ശ്വേത ഭട്ടിനെ കണ്ട് അറിയിച്ചു.
അഹമ്മദാബാദിലെ വീട്ടിലെത്തിയാണ് സംഘടനയുടെ പിന്തുണ അറിയിച്ചത്. ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അല്‍ത്താഫ് ഹുസൈന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഹലീം സിദ്ദിഖി, എസ്.എഫ്.ഐ നേതാവ് നിതീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ശ്വേത ഭട്ടിന് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ മുംബൈയില്‍ ജൂലൈ ആദ്യവാരം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
മോദി ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ സഞ്ജീവ് ഭട്ട് കുറേ നാളുകളായി മറ്റൊരു കേസില്‍ തടവിലായിരുന്നു. 30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണ കേസില്‍ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
WATCH THIS VIDEO: