തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. കൈരളി, മീഡിയവണ്‍ ചാനലുകളെ പത്രസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ.
ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ച് നട്ടെല്ലുള്ള നിലപാട് സ്വീകരിച്ചു. ഏറ്റവും ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഗവര്‍ണര്‍ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും, ഗവര്‍ണറുടെ മാധ്യമ അയിത്തത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ച് അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താസമ്മേളന ഹാളില്‍ നിന്നും ഗവര്‍ണര്‍ ഇറക്കിവിട്ടത്.
മാധ്യമങ്ങളെ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്തിരിക്കുകയാണ് ഗവര്‍ണര്‍. പത്രസമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി കൈരളി ചാനല്‍ മീഡിയ വണ്‍ ചാനല്‍ എന്നിവയെ ധ്യാര്‍ഷ്ട്യത്തോടെ പുറത്താക്കുകയായിരുന്നു. നാളിതുവരെ ഗവര്‍ണര്‍ക്ക് കുഴലൂത്ത് നടത്തിയ ജയ്ഹിന്ദ് ചാനലിനെ പത്രസമ്മേളനത്തിലേക്ക് വിളിച്ചതുമില്ല.
ഗവര്‍ണറുടെ ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ച് നട്ടെല്ലുള്ള നിലപാട് സ്വീകരിച്ചു.
എന്നാല്‍ മറ്റ് മാധ്യമങ്ങള്‍ അഹങ്കാരവും അധികാരമത്തും ബാധിച്ച ഗവര്‍ണറുടെ നടപടിക്ക് ശേഷവും യാതൊരു ജനാധിപത്യബോധവും കാണിക്കാതെ അവിടെ തുടരുന്നതും കണ്ടു.
ഏറ്റവും ജനാധിപത്യ വിരുദ്ധമായി മാധ്യമ വിലക്ക് പ്രഖ്യാപിച്ച് തനിക്ക് ഇഷ്ടമില്ലാത്ത മാധ്യമങ്ങളെ നോക്കി പുറത്താക്കുന്ന ഈ അയിത്തത്തിനെ പറ്റി മറ്റ് മാധ്യമങ്ങളുടെ നിലപാടറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്.
ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനാണ് ഗവര്‍ണര്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഒരാള്‍ എന്നാല്‍ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്.
ഗവര്‍ണര്‍ ആധുനിക ജനാധിപത്യ കേരളത്തിന് അപമാനവും ബാധ്യതയുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ഗവര്‍ണറുടെ മാധ്യമ അയിത്തത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
Content Highlight: DYFI Statement against Governor Arif Mohammad Khan Over Media Ban