കോട്ടയം: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ കോണ്‍ഗ്രസ് സംരിക്ഷിക്കുകയും ആദരിക്കുകയും ചെയ്യുകയാണെന്ന് ഡി.വൈ.എഫ്.ഐ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തില്‍ നടക്കുന്ന കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.
നിഖില്‍ പൈലിക്കൊപ്പം പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു വി.കെ. സനോജിന്റെ പ്രതികരണം.
ഫേസ്ബുക്കില്‍ ചെഗുവേര പ്രൊഫൈല്‍ ചിത്രമിട്ട ഏതേലും ഒരാള്‍ ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഡി.വൈ.എഫ്.ഐയുടെ നെഞ്ചത്ത് കയറാന്‍ വരുന്ന നിഷ്പക്ഷ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാവി പി.സി.സി അധ്യക്ഷനാകാന്‍ എന്ത് കൊണ്ടും യോഗ്യനാണ് നിഖില്‍ പൈലിയെന്നും വി.കെ. സനോജ് പറഞ്ഞു.
‘ഇടതുപക്ഷത്തിന് നേരെ കുരച്ചു ചാടുമ്പോള്‍ നേരോടെ നിര്‍ഭയം എന്നൊക്കെയുള്ള നിഷ്പക്ഷ നാട്യമെങ്കിലും പറയാതിരിക്കാനുള്ള വകതിരിവ് മാധ്യമങ്ങള്‍ കാണിക്കണം.
ഇടതു പക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഒരൊറ്റ മനുഷ്യനും ഞെട്ടല്‍ തോന്നുന്നില്ല, ആര്‍ക്കുമിപ്പോള്‍ പ്രാസമോപ്പിച്ച് കഥാ പ്രസംഗം നടത്തേണ്ട, ആര്‍ക്കും അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തില്‍ പറയേണ്ട, ആര്‍ക്കും ഒപ്പ് ശേഖരണം നടത്തേണ്ട,’ വി.കെ. സനോജ് പറഞ്ഞു.
വി.കെ. സനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇടുക്കിയില്‍ എഞ്ചിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവ് ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തി താഴ്ത്തി ഒറ്റ കുത്തിന് കൊന്ന കൊടും ക്രിമിനല്‍ നിഖില്‍ പൈലിയെ കോണ്‍ഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃസ്ഥാനം നല്‍കിയാണ്. ഇപ്പോള്‍ പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തില്‍ നടക്കുന്ന ഈ ഒന്നാം പ്രതി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആശിര്‍വാദത്തോടെ മണ്ഡലത്തിലെ സ്റ്റാര്‍ പ്രചാരകന്‍ !.
ഫേസ്ബുക്കില്‍ ചെഗുവേര പ്രൊഫൈല്‍ ചിത്രമിട്ട ഏതേലും ഒരാള്‍ ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഡി.വൈ.എഫ്.ഐയുടെ നെഞ്ചത്ത് കയറാന്‍ വരുന്ന അഭിനവ നിഷ്പക്ഷ മാധ്യമ സിംഹങ്ങളുടെ മുന്നിലൂടെയാണ് നിഖില്‍ പൈലി നെഞ്ചും വിരിച്ച് മുന്‍ നിര നേതാക്കളുടെ കൂടെ യു.ഡി.എഫിന് വേണ്ടി വോട്ടും ചോദിച്ചുനടക്കുന്നത്.
ഇടതുപക്ഷത്തിന് നേരെ കുരച്ചു ചാടുമ്പോള്‍ നേരോടെ നിര്‍ഭയം എന്നൊക്കെയുള്ള നിഷ്പക്ഷ നാട്യമെങ്കിലും പറയാതിരിക്കാനുള്ള വകതിരിവ് മാധ്യമങ്ങള്‍ കാണിക്കണം.
ഇടതു പക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഒരൊറ്റ മനുഷ്യനും ഞെട്ടല്‍ തോന്നുന്നില്ല, ആര്‍ക്കുമിപ്പോള്‍ പ്രാസമോപ്പിച്ച് കഥാ പ്രസംഗം നടത്തേണ്ട, ആര്‍ക്കും അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തില്‍ പറയേണ്ട, ആര്‍ക്കും ഒപ്പ് ശേഖരണം നടത്തേണ്ട.
കെ. സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാവി പി.സി.സി അധ്യക്ഷനാകാന്‍ എന്ത് കൊണ്ടും യോഗ്യനാണ് നിഖില്‍ പൈലി.
ധീരജ് കൊല കേസിലെ പ്രതികള്‍ക്ക്ക്ക് ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നു വെന്നതും സെമി കേഡര്‍ കെ.സു. ടീംസോ ട് താല്‍പര്യമില്ലാത്ത കോണ്‍ഗ്രസുകാര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.
അത് ശരിയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്റെ ഇലക്ഷന്‍ പര്യടനം ശരി വെക്കുന്നു.
Content Highlight: DYFI says that Congress is protecting and honoring Nikhil Paili, the accused in Dheeraj’s murder case.