തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണിക്കെതിരായ മഹിളാ കോണ്‍ഗ്രസ് പ്രകടനത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എം.എം. മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. വ്യക്തികളുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തില്‍ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികള്‍ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരണം.
ഈ അധിക്ഷേപത്തെ ന്യായീകരിച്ച കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞത് ‘എം. എം മണി ചിമ്പാന്‍സിയുടെ പോലെ തന്നെയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോണ്‍ഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ‘ മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ. സുധാകരന്‍ മഹിളാ കോണ്‍ഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചര്‍ച്ച ചെയ്യപ്പെടണം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോണ്‍ഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം. മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിലാണ് ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എം.എം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത കോലം വിവാദമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.
CONNT HIGHLIGHTS: DYFI says Casteist Mahila Congress and KPCC president should apologize for cultural Kerala