കാസര്‍ഗോഡ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എത്തിയ വേദിയിലേക്ക് ഇരച്ചുകയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
Daily News
കാസര്‍ഗോഡ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എത്തിയ വേദിയിലേക്ക് ഇരച്ചുകയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 3:22 pm

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

ദല്‍ഹിയില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്.

ചടങ്ങു നടക്കുന്ന വേദിയിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്കുശേഷം പൊലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.


Dont Miss മൊമോസ് നിരോധിക്കണമെന്ന് ജമ്മുകാശ്മീര്‍ ബി.ജെ.പി എം.എല്‍.എ: സ്ട്രീറ്റ് ഫുഡ്ഡുകള്‍ ജീവന് ഭീഷണിയെന്നും എം.എല്‍.എയുടെ ക്യാമ്പയിന്‍ 


ചടങ്ങ് നടന്ന ഹാളില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി ഒരുക്കിയിരുന്ന സീറ്റിനു പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യെച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യെച്ചൂരി എത്തുന്നതിനു തൊട്ടുമുന്‍പാണു ഹിന്ദു സേനക്കാരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ പിന്നില്‍ നിന്നു “സി.പി.ഐ.എം മൂര്‍ദാബാദ്” എന്നു മുദ്രാവാക്യം വിളിച്ച് യെച്ചൂരിക്ക് നേരെ പാഞ്ഞടുത്ത്.

തുടര്‍ന്ന് അക്രമികളും സി.പി.ഐ.എം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാള്‍ യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തരുടെ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ നേതാക്കളെല്ലാം രംഗത്തുവന്നിരുന്നു.