| Saturday, 24th October 2020, 2:33 pm

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കിയില്‍ നരിയമ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കിയിരുന്നു.

മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പരാതി.

പെണ്‍കുട്ടി തന്നെയാണ് മനുവിനെ പറ്റിയുള്ള വിവരം പൊലീസിനോട് പറഞ്ഞത്. ഇതോടെ പോക്‌സോ കുറ്റം ചുമത്തി മനുവിനെതിരെ പൊലീസ് കേസെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:DYFI Party Worker Arrested For Molesting Minor Girl

We use cookies to give you the best possible experience. Learn more