തിരുവനന്തപുരം: ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് രക്തസാക്ഷി ദിനമായ വ്യാഴാഴ്ച ഡി.വൈ.എഫ്.ഐ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ‘രണസ്മരണ’ സംഘടിപ്പിച്ചു. ‘വര്‍ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിലാണ് പിരിപാടി സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് സ്വാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നല്‍കി ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കഴുമരത്തിലേറി ധീര രക്തസാക്ഷിത്വംവരിച്ചവരാണ് ഭഗത് സിങും രാജ്ഗുരുവും സുഖ്‌ദേവുമെന്ന് ‘രണസ്മരണ’ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ ഡി.വൈ.എഫ്.ഐ വില്‍വട്ടം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘രണസ്മരണ’ രക്തസാക്ഷി അനുസ്മരണ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ തളിപ്പറമ്പ് സൗത്ത് മേഖല സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറും, ആലപ്പുഴ ജില്ലയിലെ അരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് വി. വസീഫും
ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആര്‍. രാഹുലും ഉദ്ഘാടനം ചെയ്തു.