| Sunday, 16th June 2019, 1:12 pm

ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു; ഒറ്റ തന്തയ്ക്ക് പിറന്ന ആണുങ്ങള്‍ ഉണ്ട് അവരെ പറ്റി ചിലര്‍ക്ക് ഒന്നും അറിയില്ലെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമിതി അംഗത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍.

ഡി.വൈ.എഫ്.ഐ പാപ്പനംകോട് മേഖല കമ്മറ്റി സെക്രട്ടറിയും നേമം ബ്ലോക്ക് കമ്മറ്റി അംഗവുമായ അജി പാപ്പനംകോടാണ് ഡി.വൈ.എഫ്.ഐയില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

അജി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.ഐം പാളയം ഏരിയാ കമ്മറ്റിയംഗവുമായ ഐ.പി ബിനു ഫേസ്ബുക്കില്‍ പ്രതികരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആരെങ്കിലും ബിജെപിയിലേക്ക് പോയാല്‍ അവന്‍ മുന്നേ ബി.ജെ.പിയുമായി ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കുക. ചാരനായി പകല്‍ ഡി.വൈ.എഫ്.ഐ രാത്രി ആര്‍.എസ്എസ് .. അതെ കണക്ക് പകല്‍ ഡി.വൈ.എഫ്.ഐ രാത്രി എന്‍.ഡി.എഫ് ഇതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് പോസ്റ്റില്‍ പറയുന്നു.

ഐ.പി ബിനുവിന്റെ പോസ്റ്റ് മുഴുവന്‍ വായിക്കാം

CPi (M) പ്രസ്ഥാനത്തെ വിറ്റു തിന്നുന്നവര്‍ പുറത്ത് പോകും .അതില്‍ ആരും വിഷമിക്കണ്ട .തിരുവനന്തപുരം ജില്ലയില്‍ ഒരുത്തന്‍ BJP യില്‍ പോയ് എന്ന് വച്ചാല്‍ .. അവന്‍ മുന്നേ BJP യുമായി ബദ്ധം ഉണ്ട് എന്ന് മനസ്സിലാക്കുക .ചാരനായി പകല്‍DYFI രാത്രി RSS .. അതെ കണക്ക് പകല്‍ DYFI രാത്രി .NDF .. ഇതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു … ഇവന്‍മാരെക്കെ വിചാരം പാര്‍ട്ടിക്ക് ഇതൊന്നും അറിയില്ലാ എന്നാ ….. ഒറ്റ തന്തയ്ക്ക് പിറന്ന ആണുങ്ങള്‍ ഉണ്ട് ഒന്നും മോഹിക്കാത്തവര്‍ എന്തും നേരിടാന്‍ തയ്യാറായവര്‍. .. അവരെ പറ്റി ഈ ന്യൂ ജനറേഷന് (ചിലക്ക്)ഒന്നും അറിയില്ല..

Latest Stories

We use cookies to give you the best possible experience. Learn more