| Sunday, 9th May 2021, 10:43 am

മോദിയും അമിത് ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഫേസ്ബുക്ക് വിലക്ക്; സച്ചിദാനന്ദന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ.

ലോകത്തെവിടെയുമുള്ള സാഹിത്യ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്‍. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അത്രമേല്‍ ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

‘അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നതാണ്. ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയില്‍ ഹനിക്കപ്പെടുന്നത്. മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫേസ്ബുക്ക് വിലക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്. സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ ഡി.വൈ.എഫ്.ഐ അഭിവാദ്യം ചെയ്യുന്നു.’ ഡി.വൈ.എഫ്.ഐ പറഞ്ഞു.

മോദിസര്‍ക്കാരിന്റെയും സംഘ്പരിവാറിന്റെയും അസഹിഷ്ണുത നിറഞ്ഞ ഇത്തരം ശത്രുതാപരമായ നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ചതിന് വെള്ളയാഴ്ച രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവ രണ്ടും തനിക്ക് വാട്സാപ്പില്‍ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Content Highlights: DYFI has condemned the banning of poet Sachidanandan on Facebook Prohibition
We use cookies to give you the best possible experience. Learn more