| Monday, 3rd April 2017, 9:15 am

'പീഡനക്കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ സംരക്ഷിക്കുന്നു'; മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ അപകീര്‍ത്തി പോസ്റ്റിനെതിരെ നിയമനടപടിയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവേലിക്കര: ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തി ശ്രമം നടത്തിയ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. കണ്ടിയൂരില്‍ 90 കാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിനാണ് സംഘടന നിയമ നടപടിയ്ക്ക് തയ്യാറാകുന്നത്.

മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, തന്‍സീര്‍ കണ്ണനാകുഴി എന്നിവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയ സെക്രട്ടറി എം.എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കി.

പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ഈ മാസം ഒന്നാം തിയ്യതിയിലെ പത്രത്തില്‍ വാര്‍ത്തയായിരുന്നിട്ടും ഇടതുപക്ഷം ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു രേണു സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തൊട്ടു പിന്നാലെ ഇതേതരത്തിലുള്ള പോസ്റ്റ് തന്‍സീറും പങ്കു വയ്ക്കുകയായിരുന്നു.


Also Read: ‘റോമിയോ വിരുദ്ധ സേനയെ കൃഷ്ണ വിരുദ്ധസേനയെന്നു വിളിക്കാന്‍ ധൈര്യമുണ്ടോ?’; പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് വിവാദത്തില്‍


എന്നാല്‍ ഇങ്ങനൊരു നേതാവിനെ കുറിച്ച് ഡി.വൈ.എഫ്.ഐയ്‌ക്കോ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ അറിയില്ലെന്നും ഡി.വൈ.എഫ്.ഐ പറയുന്നു. ഇതിനെ തുടര്‍ന്നാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ സംഘടന തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more