തിരുവനന്തപുരം: ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ. ഇസ്രാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രാഈല്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് ഫലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ്
കിഴക്കന്‍ ജെറുസലേമിലെ ഫലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്.
നൂറുകണക്കിന് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ അഖ്‌സ മുസ്‌ലിം പള്ളിക്ക് സമീപം ഇസ്രഈല്‍ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന്‍കാരെയാണ് ഇസ്രാഈല്‍ സൈന്യം ആക്രമിക്കുന്നത്.
ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രഈല്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രാഈല്‍ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് ഫലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.
ഫലസ്തീന്‍കാരുടെ അഭിപ്രായസ്വാതന്ത്രവും ഒത്തുചേരുവാനുള്ള അവകാശവും ഇസ്രഈല്‍ മാനിക്കണം. ഒരു ജനതയ്ക്ക് മേലുള്ള കടന്നുകയറ്റത്തില്‍ കേന്ദ്ര സര്ക്കാര് ഇസ്രഈലിനെ തള്ളിപ്പറയാനും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കനും തയ്യാറാകണം. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: DYFI extends Supports to Palestine