ഇടുക്കി: തൊടുപുഴ ബാര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ ഭാരവാഹികളെ സംഘടനയില്‍ നിന്നു പുറത്താക്കി. മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജിത്തു, യൂണിറ്റ് സെക്രട്ടറി മാത്യൂസ് എന്നിവരെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്.
തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ നടത്തിയ അന്വേഷണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇവരുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുണ്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ബാറില്‍ ആക്രമണം നടത്തിയതെന്ന് ബാര്‍ ജീവനക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെ ആയിരുന്നു തൊടുപുഴ ബാറില്‍ അക്രമം നടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അവധി ദിവസമായതിനാലും ഒരുമണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്നു പറഞ്ഞ ജീവനക്കാരോട് നാലംഗ സംഘം തട്ടിക്കയറുകയും മര്‍ദ്ദിക്കുകയായിരുന്നു. ജിത്തുവിനും മാത്യൂസിനും പുറമേ ഗോപീകൃഷ്ണന്‍, ലിജോ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.