തിരുവനന്തപുരം: കഴക്കൂട്ടം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍. നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
കടകംപള്ളി സ്വദേശിയായ സജിയാണ് ശോഭയ്‌ക്കെതിരെ പരാതി നല്‍കിയത്. തൃശ്ശൂര്‍ കൊടകര വില്ലേജില്‍ ശോഭ വാങ്ങിയ ഭൂമിയുടെ വില കുറച്ചാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളതെന്നാണ് പരാതിയില്‍ പറയുന്നത്.
സ്ഥലം വാങ്ങിയത് 58,25,000 രൂപയ്ക്കാണെന്നും എന്നാല്‍ നോമിനേഷനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുവിന്റെ വില രേഖപ്പെടുത്തിയിരിക്കന്നത് 20,00,000 രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് 50,000 രൂപയാണ്. മുന്‍പത്തെ നാല് സാമ്പത്തിക വര്‍ഷത്തിലും യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ 58,25,000 രൂപയുടെ ഉറവിടം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
2021ല്‍ 20 ലക്ഷത്തിന് വാങ്ങിയ ഇന്നോവ കാര്‍ വാങ്ങി. ഈ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കിയിട്ടില്ലെന്നും ശോഭക്കെതിരെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക