ന്യൂദല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തില്‍ നേതൃത്വം നല്‍കിയവരെ കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ ഇനി അല്‍പം പോലും വൈകരുതെന്ന് ഡി.വൈ.എഫ്.ഐ.
ആര്‍.എസ്.എസ് നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത് കുറ്റകരമാണെന്ന് ഇന്നത്തെ വിധിയില്‍ പരാമര്‍ശമുണ്ടെന്നും ജനങ്ങള്‍ക്ക് സ്റ്റേറ്റിലുള്ള വിശ്വാസം സംരക്ഷിക്കാന്‍ അതിന് കാരണക്കാരായവരെ കല്‍ത്തുറങ്കില്‍ അടയക്കണമെന്നും ഡി.വൈ.എഫ.ഐയുടെ പ്രസ്താവനയില്‍ പറയുന്നു.
സുപ്രീം കോടതി വിധിയില്‍ ചില വിയോജിപ്പുകള്‍ ഉണ്ട്. എന്നാല്‍ രാജ്യത്ത് ഒരു കലാപം ഈ വിധിയെത്തുടര്‍ന്ന് ഉണ്ടാവുകയുമരുത്. കലാപവും വൈകാരിക പ്രതികരണങ്ങളും രാജ്യത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും ദല്‍ഹിയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്തുമെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമുക്കുണ്ട്. എന്നാല്‍ വിധിയെ ജനാധിപത്യപരമായി വിമര്‍ശിക്കാനും നമുക്കാകണം. മത തീവ്രവാദ സംഘടനകള്‍ അതി വൈകാരികത ആളിക്കത്തിച്ചു വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുമെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടികാട്ടി.
ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ സംഘപരിവാറിന് കൂടുതല്‍ ഊര്‍ജ്ജമാകുമെന്നും അത് ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിമര്‍ശനങ്ങളും വിശകലനങ്ങളും ഉയര്‍ന്നു വരണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video