| Sunday, 22nd January 2017, 7:56 pm

കണ്ണൂരില്‍ കലോല്‍സവ വേദി വൃത്തിയാക്കാനിറങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജ്, പ്രസിഡന്റ് ഷാജിര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ബ്ലോക്ക് കമ്മിറ്റികളിലെ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്.


കണ്ണൂര്‍:  സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടന്ന കണ്ണൂരിലെ ഇരുപതോളം വേദികള്‍ വൃത്തിയാക്കാനിറങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഒരു മണിക്കൂറിനുള്ളില്‍ കലോല്‍സവം നടന്ന പരിസരം മുഴുവന്‍ വൃത്തിയാക്കണമെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജ്, പ്രസിഡന്റ് ഷാജിര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ബ്ലോക്ക് കമ്മിറ്റികളിലെ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്.

ചുവന്നമുണ്ടും ഷര്‍ട്ടും ധരിച്ച് കലോല്‍സവ വേദി വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങള്‍ ഡി.വൈ.എഫ്.ഐ തന്നെ പുറത്തു വിട്ടിട്ടുണ്ട്.

കണ്ണൂര്‍ പൊലീസ് മൈതാനം അടക്കമുള്ള സ്ഥലങ്ങളാണ് കലോല്‍സവത്തിന് വേദിയായിരുന്നത്. ഇത്തവണത്തെ കലോല്‍സവത്തിന്റെ  മുദ്രാവാക്യം തന്നെ പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവമെന്നായിരുന്നു.


Read more: മമ്മൂട്ടിയുടെ ഉയരം കുറയുന്നു; നാദിര്‍ഷായുടെ ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് നാലടിക്കാരനായി



Read more: കാമുകിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്തു


We use cookies to give you the best possible experience. Learn more