ശാസ്താംകോട്ട: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് രാഖികെട്ടല്‍ ചടങ്ങ് സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തന്റെ വീട്ടില്‍ ആക്രമണം. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയും ബി.ടെക് വിദ്യാര്‍ഥിയുമായ അഖിലിന്റെ കുടുംബവുമാണ് മര്‍ദ്ദനത്തിന് ഇരയായത്.
അഖിലിന്റെ മാതാപിതാക്കളായ ശൂരനാട് വടക്ക് കണ്ണമ്പള്ളില്‍ രാമചന്ദ്രന്‍നായര്‍ക്കും ലൈലക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി അനുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാഖി കെട്ടലിന്റെ ഫോട്ടോ സഹിതമാണ് അഖില്‍ ഫേസ്ബുക്കിലിട്ടത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വാരിജിനെതിരെ എ.ഐ.എസ്.എഫ് ശൂരനാട് ഗവ.എച്ച്.എസ്.എസ് യൂണിറ്റ് സെക്രട്ടറി ആദില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയും പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. സി.പി.ഐയുടെ നിലപാടിനെ വിമര്‍ശിച്ച് സ്വരാജ് ഏറണാകുളത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ആദില്‍ രംഗത്തുവന്നത്.
ഇതിനു പിന്നാലെ എസ്.എഫ്.ഐക്കാര്‍ സ്‌കൂളില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് ആദിലും പരാതി നല്‍കിട്ടുണ്ട്.