| Wednesday, 8th September 2021, 1:33 pm

ആശ്രമം കേന്ദ്രീകരിച്ച് അനാശാസ്യം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരി സംഘത്തില്‍ 14കാരി പീഡനത്തിന് ഇരയായ കേസില്‍ കളരി ഗുരുക്കള്‍ റിമാന്റിലാണ്. കളരി അഭ്യസിക്കാനെത്തിയ മറ്റ് കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

സംഘപരിവാര്‍ ബന്ധമുള്ള കൊളത്തൂര്‍ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കളരി ഗുരുക്കള്‍ മറ്റ് പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നറിയാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

റിമാന്റില്‍ കഴിയുന്ന കളരി ഗുരുക്കള്‍ മജീന്ദ്രനെ ആശ്രമം അധികൃതര്‍ സംരക്ഷിക്കുന്നതായുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

2019 ജൂണ്‍ മാസം മുതല്‍ കളരി ഗുരുക്കളുടെ മുറിയില്‍ വെച്ച് 12 വയസുകാരി പലതവണ പീഡനത്തിന് ഇരയായതായാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DYFI alleges Kalari Guru Adwaithashramam immoral traffic

We use cookies to give you the best possible experience. Learn more