കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരി സംഘത്തില്‍ 14കാരി പീഡനത്തിന് ഇരയായ കേസില്‍ കളരി ഗുരുക്കള്‍ റിമാന്റിലാണ്. കളരി അഭ്യസിക്കാനെത്തിയ മറ്റ് കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ബന്ധമുള്ള കൊളത്തൂര്‍ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കളരി ഗുരുക്കള്‍ മറ്റ് പീഡനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നറിയാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
റിമാന്റില്‍ കഴിയുന്ന കളരി ഗുരുക്കള്‍ മജീന്ദ്രനെ ആശ്രമം അധികൃതര്‍ സംരക്ഷിക്കുന്നതായുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.