പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി യു. പി ഭവന് മുന്നില്‍ പ്രതിഷേധം; മുഹമ്മദ് റിയാസ് അറസ്റ്റില്‍
CAA Protest
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി യു. പി ഭവന് മുന്നില്‍ പ്രതിഷേധം; മുഹമ്മദ് റിയാസ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2019, 5:05 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ യു.പി ഭവനില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്.

പ്രതിഷേധക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന പ്രതികാരനടപടികളില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ എത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിത്.

DoolNews Video

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ വിവിധ ഭാഗങ്ങളായി ഇന്നും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. യു.പി ഭവനിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം.

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ദല്‍ഹിയിലെ ജോര്‍ബാഗ് പരിസരത്തു പ്രതിഷേധം ആരംഭിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ