|

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കാഞ്ഞങ്ങാട്: കാസര്‍ഗോട്ടെ പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ  മുഹമ്മദ് ഷെരീഫ്(23) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെ പാണത്തൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിന്നിലെ ഒരു കടയില്‍ വെച്ചായിരുന്നു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് ബളാംതോടില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നാണ് കരുതുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ പട്ടുവം സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിയാരത്തെ ഹമീദിന്റ മകനാണ് മരിച്ച ഷെരീഫ്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. പ്രദേശത്ത് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.