| Monday, 1st August 2022, 8:08 pm

സ്ത്രീകളെ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് നയിക്കുകയാണ് മുസ്‌ലിം ലീഗ്; പുരോഗമന ആശയങ്ങള്‍ യാഥാസ്ഥിതിക മനസ്സുകളെ അസ്വസ്ഥമാക്കുന്നതിന്റെ പ്രതീകമാണ് മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലീഗ് നേതാവ് എം.കെ. മുനീര്‍ ഇന്നലെ നടത്തിയ പ്രസ്താവനകള്‍ കേരളീയ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ എം.കെ. മുനീറിന്റെ പ്രസംഗത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ മിക്‌സ്ഡ് സ്‌കൂളുകളാക്കി മാറ്റല്‍ തുടങ്ങി നാടിന്റെ പുരോഗമന സമൂഹം ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍ ചില യാഥാസ്ഥിതിക മനസ്സുകളെ അസ്വസ്ഥമാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഡോ.മുനീറില്‍ നിന്നും ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

സ്ത്രീകളെ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് നയിക്കുകയാണ് മുസ്‌ലിം ലീഗ്, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിക്കുമോ എന്ന് ചോദിച്ച മുനീറും അതു കേട്ട് കയ്യടിച്ച പച്ചപ്പടയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തേയും ലിംഗ സമത്വ ചിന്തകളേയും കുറിച്ച് എന്ത് അബദ്ധധാരണകളാണ് വെച്ചുപുലര്‍ത്തുന്നത് എന്ന് വ്യക്തമായെന്നും ഡി.വൈ.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ത്രീകളെ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് നയിക്കുകയാണ് മുസ്‌ലിം ലീഗ്

ലീഗ് നേതാവ് എം.കെ മുനീര്‍ ഇന്നലെ നടത്തിയ പ്രസ്താവനകള്‍ കേരളീയ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ മിക്‌സ്ഡ് സ്‌കൂളുകളാക്കി മാറ്റല്‍ തുടങ്ങി നാടിന്റെ പുരോഗമന സമൂഹം ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍ ചില യാഥാസ്ഥിതിക മനസ്സുകളെ അസ്വസ്ഥമാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ഡോ.മുനീറില്‍ നിന്നും ഉണ്ടായത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിക്കുമോ എന്ന് ചോദിച്ച മുനീറും അതു കേട്ട് കയ്യടിച്ച പച്ചപ്പടയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തേയും ലിംഗ സമത്വ ചിന്തകളേയും കുറിച്ച് എന്തെന്ത് അബദ്ധധാരണകളാണ് വെച്ചുപുലര്‍ത്തുന്നത് എന്ന് വ്യക്തം. ഇത്തരക്കാര്‍ക്കിടയിലും പുരോഗമന രാഷ്ട്രീയം മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

സമത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമായതും സ്ത്രീ മുന്നേറ്റം ഉറപ്പുവരുത്താന്‍ വ്യവസ്ഥ ചെയ്തതും ശാസ്ത്രചിന്തയുടെ വ്യാപനം മൗലിക കര്‍ത്തവ്യമായിട്ടുള്ളതുമായ ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു നിയമസഭാ സാമാജികനാണ് നവോത്ഥാനപൂര്‍വ്വ കാലത്തേക്ക് സമൂഹത്തെ നയിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്.

ജനങ്ങളുടെ നികുതി പണമുപയോഗിച്ചു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മനുഷ്യന്‍ തന്നെ ജനങ്ങളെ മധ്യ കാലത്തിലേക്ക് തള്ളി വിടുന്ന പണിയെടുക്കുകയാണ്. അരങ്ങില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തി അടുക്കളയില്‍ അടയ്ക്കുന്ന നിലപാടുകളില്‍ നിന്ന് ലീഗ് നേതൃത്വം പിന്മാറണം.

Content Highlight: DYFI about Muslim League Leader MK Muneer’s speech against gender neutrality

We use cookies to give you the best possible experience. Learn more