ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താരങ്ങളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരും കളിക്കുന്ന കാലത്തോളം റെക്കോഡുകള്‍ നേടിയും തകര്‍ത്തുമാണ് മുന്നേറുന്നത്. എന്നാല്‍ നിലവില്‍ മികച്ച ഫോമിലല്ല രണ്ട് പേരും.
കളി മികവ് പോലെതന്നെ ഇരുവരുടെയും മാര്‍ക്കറ്റും എന്നും ചര്‍ച്ചാവിഷയമാണ്. ഏറ്റവും കൂടുതല്‍ ആരധകറുള്ള ഫുട്‌ബോള്‍ താരങ്ങളും ഇവരാണ്. എന്നാല്‍ നിലവില്‍ റോണാള്‍ഡോയുടെ കാര്യം കഷ്ടത്തിലാണ്. ഈ സീസണില്‍ മാഞ്ചസ്റ്ററില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്ന താരത്തിനെ പക്ഷെ ഇതുവരെ ഒരു ടീമും സ്വന്തമാക്കാന്‍ മുന്നിട്ടിറങ്ങിയട്ടില്ല.
ഇപ്പോഴിതാ മാര്‍ക്കറ്റിലും താരത്തെ മറികടന്ന് മുന്നേറുകയാണ് മറ്റുതാരങ്ങള്‍. കഴിഞ്ഞ വര്‍ഷം യുവന്റസില്‍ നിന്നും യുണൈറ്റഡിലെത്തിയപ്പോള്‍ റെക്കോഡ് ജേഴ്‌സികളാണ് യുണൈറ്റഡിന്റെതായി വിറ്റുപോയത്. ഇപ്പോള്‍ ആ റെക്കോഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്.
അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിബാലയാണ് അദ്ദേഹത്തിന്റെ ജേഴ്‌സി വില്‍പനയിലെ റെക്കോഡ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ക്ലബായ യുവന്‍ഡറസില്‍ നിന്നും റോമയിലേക്ക് ചേക്കേറിയതിനു ശേഷമാണ് ഡിബാല റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മറികടന്നത്.
അര്‍ജന്റീനിയന്‍ മാധ്യമമായ ഒലെയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ദിവസം ഏറ്റവുമധികം ജേഴ്സികള്‍ വിറ്റൊഴിഞ്ഞ് പോയതില്‍ റൊണാള്‍ഡോ സൃഷ്ടിച്ച റെക്കോര്‍ഡാണ് പൗളോ ഡിബാല മറികടന്നിരിക്കുന്നത്. എന്നാല്‍ അര്‍ജന്റീന താരത്തിന്റെ എത്ര ജേഴ്സികളാണ് വിറ്റഴിച്ചതെന്ന് വ്യക്തമല്ല.
റോമയിലെ ലെജന്‍ഡറി പത്താം നമ്പര്‍ ജേഴ്‌സി ഡിബാലക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ അത് ടോട്ടിയുടേത് മാത്രമാണെന്നും താന്‍ അത് ഇപ്പോള്‍ അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞ് താരം നിരസിക്കുകയായിരുന്നു
യുവന്റസ് കരാര്‍ അവസാനിച്ചതിനു ശേഷം ഫ്രീ ഏജന്റായാണ് പൗളോ ഡിബാല റോമയിലേക്ക് ചേക്കേറിയത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുള്ള നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നെങ്കിലും റോമ പരിശീലകന്‍ മൗറീന്യോ മുന്നോട്ടു വെച്ച ക്ലബിന്റെ പ്രൊജക്റ്റില്‍ ഡിബാല ആകൃഷ്ടനാവുകയായിരുന്നു.
യുവന്റസിനൊപ്പം നിരവധി കിരീടങ്ങള്‍ നേടിയിട്ടുള്ള പൗളോ ഡിബാലയുടെ വരവ് റോമക്ക് വളരെയധികം ഊര്‍ജ്ജം നല്‍കുന്നതാണ്. നിരവധി വര്‍ഷങ്ങളായി ഇറ്റാലിയന്‍ ലീഗില്‍ കിരീടം നേടിയിട്ടില്ലാത്ത ടീമിന് അതു നേടാന്‍ കഴിയുമെന്ന പ്രതീക്ഷ ഇതോടെ വര്‍ധിച്ചിട്ടുണ്ട്.
Content Highlights: Dybala Breaks Record of Cristiano Ronaldo in sales of Jersey