Advertisement
Movie Day
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ മമ്മൂട്ടിക്കൊപ്പം ധ്വനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 03, 06:45 am
Wednesday, 3rd April 2013, 12:15 pm

ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ ധ്വനി കരിയറിലാദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ജി. മാര്‍ത്താണ്ഡന്റെ “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന ചിത്രത്തിലാണ് ധ്വനി മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെടുക. []

തന്റെ സിനിമാ കരിയറില്‍ ആദ്യമായാണ് ഒരു നാടകനടിയുടെ വേഷം ചെയ്യുന്നതെന്ന് ധ്വനി പറഞ്ഞു. മമ്മൂട്ടിയുടെ നായികയായി വേഷമിടാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും ധ്വനി പറഞ്ഞു.

ഒരു നാടകശാലയുടെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ നാടക കലാകാരിയുടെ വേഷത്തിലാണ് ധ്വനി അഭിനയിക്കുന്നത്.

രജിത്ത് മേനോനും അജു വര്‍ഗീസുമാണ് “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി”ലെ മറ്റ് രണ്ട് പ്രധാന താരങ്ങള്‍. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ചിത്രത്തിലെ കന്യാസ്ത്രീവേഷം, ഹോട്ടല്‍ കാലിഫോര്‍ണിയയിലെ സിനിമാനടി എന്നിവയാണ് ധ്വനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍.