ജൂണില്‍ ഇറ്റലിയിലെ നാപ്പോളിയില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ദ്യുതി ചരിത്രമെഴുതിയിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി അന്ന് സ്വര്‍ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കിയിരുന്നു.