| Sunday, 19th May 2019, 8:47 am

ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി; സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ധ്യുതി ചന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ധ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്റെ സുഹൃത്തായ സ്ത്രീയുമായി അടുപ്പത്തിലാണെന്നും ധ്യുതി ചന്ദ് പറഞ്ഞു. സ്വവര്‍ഗാനുരാഗം തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായികതാരമാണ് ഒഡീഷയിലെ ജജ്പൂര്‍ സ്വദേശിയായ ധ്യുതി.

സെക്ഷന്‍ 377 നീക്കം ചെയ്ത് കൊണ്ടുള്ള സുപ്രീംകോടതി ചരിത്ര വിധിയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും ധ്യുതി പറഞ്ഞു.

‘ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി. ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയയാളാണ് ഞാന്‍. എല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യമാണ്.’ ധ്യുതി പറഞ്ഞു.

സ്‌നേഹത്തേക്കാള്‍ വലിയ വികാരമില്ലെന്നും അത് നിഷേധിക്കാന്‍ പാടില്ലെന്നും ധ്യുതി പറഞ്ഞു. ഒളിംപിക്‌സിനും ലോക ചാംപ്യന്‍ഷിപ്പിനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴുള്ളതെന്നും താരം വ്യക്തമാക്കി.

പുരുഷ ഹോര്‍മോണ്‍ കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധ്യുതിയെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ താരം വീണ്ടും ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more