| Tuesday, 7th May 2013, 3:20 pm

സ്‌കോര്‍പ്പിയോയെ തോല്‍പ്പിച്ച് ഡസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള എസ്!യുവികളുടെ പട്ടികയില്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോയ്ക്ക് മുകളില്‍ റെനോ ഡസ്റ്റര്‍ ഇടം നേടി. ഏപ്രിലില്‍ 6314 ഡസ്റ്ററാണ് നിരത്തിലിറങ്ങിയത്. അതേ സമയം സ്‌കോര്‍പ്പിയോയുടെ വില്‍പ്പന 4700 എണ്ണത്തില്‍ ഒതുങ്ങി. []

ആര്‍ഭാടരഹിതമായ എന്നാല്‍ ഗാംഭീര്യമുള്ള രൂപം , നിര്‍മാണത്തികവ് , മൈലേജും പെര്‍ഫോമന്‍സും ഒത്തിണങ്ങിയ എന്‍ജിന്‍ എന്നീ ഘടകങ്ങളാണ് ഡസ്റ്ററിനു ജനപ്രീതി നേടിക്കൊടുത്തത്. നിലവില്‍ റെനോയുടെ മൊത്തം വില്‍പ്പനയുടെ 80 ശതമാനം ഓഹരിയും ഡസ്റ്ററിന്റേതാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ ഡസ്റ്ററിനു പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍, നാലു സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 103 ബിഎച്ച്പിയാണ് കരുത്ത്. മൈലേജ് ലീറ്ററിന് 13.24 കിമീ.

1.5 ലീറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 84 ബിഎച്ച്പി, 108.5 ബിഎച്ച്പി വകഭേദങ്ങളുണ്ട്. ഇവയ്ക്ക് യഥാക്രമം 20.46 കിമീ, 19.01 എന്നിങ്ങനെയാണ് മൈലേജ്.

എസി, പവര്‍ വിന്‍ഡോ, പവര്‍ സ്റ്റിയറിങ്, കീ ലെസ് എന്‍ട്രി, ടില്‍റ്റ് സ്റ്റിയറിങ്, , സെന്‍ട്രല്‍ ലോക്കിങ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്. കൊച്ചിയിലെ എക്‌സ് ഷോറൂം വില : പെട്രോള്‍  7.69  ലക്ഷം രൂപ മുതല്‍ , ഡീസല്‍  8.59 ലക്ഷം രൂപ മുതല്‍ .

We use cookies to give you the best possible experience. Learn more