ഇന്ത്യയില്‍ നിര്‍മിച്ച റെനോ “ഡസ്റ്റര്‍ എസ്. യു. വിയുടെ കയറ്റുമതി ആരംഭിച്ചു. ഇതിന്റെ ആദ്യ ബാച്ച് ബ്രിട്ടണിലേക്കാണ് എത്തിക്കുന്നത്. കപ്പല്‍ മാര്‍ഗമാണ് ഡസ്റ്റര്‍ കയറ്റുമതി ചെയ്യുന്നത്.
യു. കെ, അയര്‍ലന്‍ഡ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള 350 “ഡസ്റ്റര്‍ എസ്. യു. വികളാണ് എന്നോര്‍ തുറമുഖത്തു നിന്ന് കയറ്റി അയച്ചത്.[]
അഞ്ചു മാസം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ “ഡസ്റ്റര്‍ ഇതുവരെ 19,000 എണ്ണത്തോളം വിറ്റതായി ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ അവകാശപ്പെട്ടു.
ആഗോളതലത്തില്‍ തന്നെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്കുള്ള “ഡസ്റ്റര്‍ കയറ്റുമതിക്കാണ് ഇതോടെ തുടക്കം കുറിച്ചതെന്ന് റെനോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ക് നാസിഫ് അറിയിച്ചു.
മറ്റിടങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയാലും കമ്പനിയുടെ പ്രഥമ പരിഗണന ഇന്ത്യന്‍ മാര്‍ക്കറ്റ് തന്നെയായിരിക്കുമെന്ന് കമ്പനി പറഞ്ഞു.
റൈറ്റ് ഹാന്‍ഡ് ഡ്രൈവ് രീതിയിലുള്ള “ഡസ്റ്ററിന്റെ നിര്‍മാണത്തിനുള്ള ലോകത്തിലെ ഏക ശാലയായും ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് നിസ്സാനും റെനോയും ചേര്‍ന്ന് സ്ഥാപിച്ച ഫാക്ടറിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
നിലവില്‍ മഹീന്ദ്രയും ടാറ്റയുമാണ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇത് കൂടാതെ ഹ്യൂണ്ടായ്, മാരുതി എന്നിവയും ചെറിയ രീതിയില്‍ കയറ്റുമതി വിപണിയിലുണ്ട്.
റെനോള്‍ട്ട് ഡസ്റ്ററിന് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച സ്വീകാര്യതയാണ് ഡസ്റ്ററിനെ തന്നെ കയറ്റുമതി ചെയ്യുന്നതിനായി തിരഞ്ഞെടുക്കാന്‍ കാരണം. റൈറ്റ് ഹാന്‍ഡ് ഓപ്ഷനോടുകൂടിയാവും ഡസ്റ്ററിന്റെ നിര്‍മാണം നടക്കുക.
ദക്ഷിണാഫ്രിക്ക, ഉത്തരാഫ്രിക്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഘട്ടം ഘട്ടമായി കയറ്റുമതി വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.