തമിഴിലെ മികച്ച നടിമാരില്‍ ഒരാളാണ് ദുഷാരാ വിജയന്‍. ബോധൈ ഏറി ബുദ്ധി മാറി എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ദുഷാര പാ. രഞ്ജിത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നീട് നച്ചത്തിരം നഗര്‍ഗിരത്, അനീതി എന്നീ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കെത്തി. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും ദുഷാര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രജിനികാന്ത് നായകനാകുന്ന വേട്ടയ്യനിലും ദുഷാര പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷിനോടൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും രായനിലൂടെ അത് സാധിച്ചെന്നും ദുഷാര പറഞ്ഞു. തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്ന് ആഗ്രഹമുള്ളതുപോലെ അദ്ദേഹത്തിന് രജിനികാന്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹത്തോട് അന്ന് അത് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നും ദുഷാര പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തിലാണ് ദുഷാര ഇക്കാര്യം പറഞ്ഞത്.
‘രജിനി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിക്കാന്‍ സാധിച്ചുവെന്നാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത്. വേട്ടയ്യന്റെയും രായന്റെയും ഷൂട്ട് ഏതാണ്ട് ഒരേസമയത്തായിരുന്നു. ഒരു സെറ്റില്‍ നിന്ന് മറ്റേ സെറ്റിലേക്ക് പോവുന്ന അവസ്ഥയായിരുന്നു.
വേട്ടയ്യന്റെ ഷൂട്ട് കഴിഞ്ഞ് രായന്റെ സെറ്റിലെത്തിയ ദിവസം ഷോട്ട് എടുക്കുന്നതിന് മുമ്പ് ധനുഷ് സാര്‍ എന്റെയടുത്തേക്ക് വന്നു. ‘നീ തലൈവരുടെ (രജിനികാന്തിന്റെ) കൂടെ അഭിനയിച്ചോ?’ എന്നാണ് ധനുഷ് സാര്‍ ചോദിച്ചത്. അതേ എന്ന് ഞാന്‍ മറുപടി നല്‍കി.
‘ജീവിതത്തിലാദ്യമായി മറ്റൊരാളോട് എനിക്ക് അസൂയ തോന്നുന്നു, അത് നിന്നോടാണ്’ എന്ന് ധനുഷ് സാര്‍ പറഞ്ഞു. പണ്ടുമുതലേ എന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ധനുഷിന്റെ കൂടെ അഭിനയിക്കുക എന്നത്. രജിനി സാറിന്റെ കൂടെ അഭിനയിക്കാന്‍ ധനുഷ് സാറിനും ആഗ്രഹമുണ്ടായിരിക്കും. രായനിലൂടെ എന്റെ ആഗ്രഹം സാധിച്ചു. അദ്ദേഹത്തിന് അതുപൊലെ ഒരു ആഗ്രഹമുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹത്തോട് അന്ന് അത് ചോദിക്കാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല,’ ദുഷാര പറഞ്ഞു.
Content Highlight: Dushara Vijayan about Dhanush and Rajnikanth